Author: sanjudditahmedabad@gmail.com

ജീവകം “എ” ധാരാളമുള്ള കറിവേപ്പില

ജീവകം “എ” ധാരാളമുള്ള കറിവേപ്പില നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.  വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത്വിഷ ശമനത്തിനു നല്ലതാണ്.കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കെല്ലാം ഉപയോഗിക്കാം. കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക.  ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി...

Read More

എറണാകുളം ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ വിവര ശേഖരവുമായ് തയ്യാറാക്കുന്ന  വെബ്സൈറ്റിന്‍റെ ഉദ്ഘാടനം കൊച്ചിന്‍ കോപ്പറേഷന്‍ മേയര്‍ സൗമനി ജയിന്‍ നിര്‍വ്വഹിച്ചു.മേയറുടെ ചേബറില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ല റസി‍‍ഡന്‍സ് അസോസിയേഷന്‍ അപ്പക്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി രംഗദാസ പ്രഭൂ അദ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, എഡ്രാക്ക് ജില്ലാ ജനറല്‍ സെക്രട്ടറി എം ടി വര്‍ഗീസ്, ട്രഷറര്‍ മനോജ് ഭാസ്കര്, കെ എസ് എസ് ഐ എ ജില്ല സെക്രട്ടറി ടോം തോമസ്,കേരള മര്‍ച്ചന്‍റ് ചേബര്‍ ഓഫ് കോമേഴ്സ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍,എഡ്രാക്ക് ജില്ലാ സമിതി ഭാരവാഹികളായ  അജിത്കുമാര്‍ പി എസ്,പി പത്മരാജന്‍,പൊന്നമ്മ പരമേശ്വരന്‍,പി ജി ജയ്മോഹന്‍, ഡിസ്ക്കവറി ഓഫ് ലോക്കല്‍ ഹിസ്റ്ററി പദ്ധതി കോഡിനേറ്റര്‍ ഇസ്മായില്‍ പള്ളിപ്രം, വെബ്സൈറ്റ് എഡിറ്റര്‍മാരായ സണ്ണി വര്‍ഗീസ്, ഷിബി ജോസഫ്, ഗസ്സാലി, എന്നിവര്‍...

Read More

‘എഡ്രാക്ക്’ ചെങ്ങമനാട് പഞ്ചായത്ത് കൺവെൻഷൻ

നെടുമ്പാശേരി: അത്താണി – ചെങ്ങമനാട് റോഡിലെ കൊടുംവളവുകൾ ഒഴിവാക്കിയും ടാറിംഗ് നടത്തിയും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് റസിഡൻസ് അസോസിയേഷൻ ചെങ്ങമനാട് ‘എഡ്രാക്ക്’ ചെങ്ങമനാട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവീനർ ഹൈദ്രോസ് തോപ്പിൽ പ്രമേയം അവതരിപ്പിച്ചു. 30 റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. ‘എഡ്രാക്ക്’ ജില്ലാ വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി കെ. മാധവൻകുട്ടി നായർ, ജില്ല കമ്മിറ്റിഅംഗം കെ.എം. ജമാലുദ്ദീൻ, താലൂക്ക് ട്രഷറർ എം. സുരേഷ്, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എസ്. ഹംസ, സി.എം. സ്റ്റാലിൻ, ഖാദർ എളമന, ടി.പി. ബേബി, സിദ്ദിഖ് ബാബു, എം.വി. സുന്ദരൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായി എസ്. ഹംസയെയും സുദർശനകുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ആനന്ദവല്ലി ( പ്രസിഡന്റ്), ആന്റണി കപ്രശേരി, ഗഫൂർ എളമന ( വൈസ് പ്രസിഡന്റുമാർ), ഹൈദ്രോസ് തോപ്പിൽ (സെക്രട്ടറി), എം.കെ. അസീസ്,...

Read More