74 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ നഷ്ടങ്ങളുടെ ചരിത്രം തിരുത്തി നീരജ് ചോപ്ര
ടോക്യോ: ഒളിംപിക്സ് അത് ലറ്റിക്സില്‍ പലതവണ മെഡലിന് അടുത്തെത്തിയ ഇന്ത്യക്ക് ഒടുവില്‍ സ്വര്‍ണ്ണത്തോടെ തന്നെ ആ നേട്ടവും സ്വന്തം. ഏഴുപത്തിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നേടിയ ഈ മെഡല്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. ട്രാക്കിലും ഫീല്‍ഡിലും മികവ് പ്രകടിപ്പിച്ചിട്ടും നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടപ്പെട്ട ചരിത്രമായിരുന്നു ഇതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ റോമിലും ലോസ് ഏഞ്ചല്‍സിലും ഏതന്‍സിലും എല്ലാം കണ്ടതും അത് തന്നെ. അത്ലറ്റിക്സില്‍ ഒരു മെഡലെന്ന ഇന്ത്യന്‍ സ്വപ്നം ഏറ്റവും അടുത്തെതിയത് ലോസ് ഏഞ്ചല്‍സിലായിരുന്നു. മലയാളി താരം പി ടി ഉഷക്ക് അന്ന് മെഡല്‍ നഷ്ടമായത് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്. പി ടി ഉഷയുടെ മെഡല്‍ നഷ്ടത്തിന്‍റെ 33-ാം വാര്‍ഷികമാണ് നാളെ. 1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ ഓഗസ്റ്റ് എട്ടിനായിരുന്നു പി ടി ഉഷക്ക് സെക്കന്‍ഡിന്‍റെ നൂറിലൊരംശം സമയത്തിന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായത്. 1960 ലെ റോം ഒളിംപിക്സിലും ഇന്ത്യക്ക് ട്രാക്കില്‍ നിരാശയായിരുന്നു. 400 മീറ്ററില്‍...
Read More